പൂണിത്തുറയിൽ കെ-റെയിൽ കുറ്റിയുമായി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വമ്പിച്ച വിജയം ആഘോഷിച്ച് പൂണിത്തുറയിലെ വനിതാ കോൺഗ്രസ് പ്രവർത്തകർ. കെ-റെയിൽ കുറ്റിയുമായാണ് ഇവർ പ്രകടനം നടത്തിയത്. 25016 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിനെ ഉമ തോമസ് പരാജയപ്പെടുത്തിയത്.
എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണൽ. പോസ്റ്റൽ വോട്ടുകൾ മുതൽ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളിയെ മറികടക്കാൻ അനുവദിച്ചില്ല.