ഹോം ഗാര്‍ഡിന് ഹൃദയം തൊടുന്ന യാത്രയയപ്പ്; വിരമിക്കല്‍ ദിവസം അവിസ്മരണീയമാക്കി കൊണ്ടോട്ടി പോലീസ്
ജോലിയിൽനിന്ന് വിരമിക്കുന്ന ഹോംഗാർഡിന് ജോലിക്കിടെ നടുറോഡിൽ യാത്രയയപ്പ് നൽകി പോലീസിന്റെ ആദരം. കൊണ്ടോട്ടി പോലീസ് സ്റ്റേഷ നിൽ 13 വർഷമായി ഹോംഗാർഡായി ജോലിചെയ്യുന്ന വിജയനാണ് കൊണ്ടോട്ടി പോലീസ് അവിസ്മരണീയ ആദരം നൽകിയത്. 23 വർഷത്തെ സൈനിക സേവനത്തിനു ശേഷമാണ് വിജയൻ ഹോംഗാർഡ് സേവനത്തിനെത്തിയത്. കൊണ്ടോട്ടി ഒന്നാംമൈൽ സ്വദേശിയാണ്. ദീർഘകാലമായി ദേശീയപാത 213 മോങ്ങം അങ്ങാടിയിലാണ് സേവനം.
രാജ്യത്തിന്റെ അതിർത്തി പങ്കിടുന്ന ജമ്മുകശ്മീർ, രാജസ്ഥാൻ, മേഘാലയ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ബിഎസ്എഫ് ജവാനായി 28 വർഷത്തെ സേവനത്തിനു ശേഷമാണ് നാട്ടിൽ മടങ്ങി എത്തിയത്. 2012 മുതൽ ഹോംഗാർഡായി സേവനം ചെയ്തുവരുകയായിരുന്നു. കൊണ്ടോട്ടി പോലീസ് മേധാവികൾ മോങ്ങത്ത് എത്തി റോഡിൽ വെച്ചു തന്നെ ബൊക്കയും ഉപഹാരവും മൊമൻ്റോയും നൽകി ആദരിക്കുകയായി രുന്നു. തുടർന്ന് പോലീസ് വാഹനത്തിൽ വീട്ടിലെത്തിച്ചു.