അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യക്തികളും സൈനികരുമടക്കം നിരവധിപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുത്തു.