ടെലഗ്രാമിലൂടെ വെള്ളം സിനിമ കണ്ടപ്രേക്ഷകർ പലരും ടിക്കറ്റ് കാശ് അക്കൗണ്ടിൽ നിക്ഷേപിച്ചു
നിർമ്മാതാവിന്റെ വേദന തിരിച്ചറിഞ്ഞ് മലയാളികൾ. ടെലഗ്രാമിലൂടെ വെള്ളം സിനിമ കണ്ടപ്രേക്ഷകർ പലരും ടിക്കറ്റ് കാശ് അക്കൗണ്ടിൽ നിക്ഷേപിച്ചു. തീയറ്ററിൽ തന്നെ കാണേണ്ട സിനിമ ഡൗൺലോഡ് ചെയ്ത് കണ്ടതിൽ പലരും നിർമ്മാതാവിനോട് ക്ഷമയും ചോദിച്ചു.
പ്രേക്ഷകർ കാട്ടുന്ന സ്നേഹത്തിന് വെള്ളം സിനിമയുടെ അണിയറ പ്രവർത്തകർ നന്ദി രേഖപ്പെടുത്തി. അതേസമയം വ്യാജപതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. ചിത്രം പ്രദർശിപ്പിച്ച കൊച്ചിയിലെ ഗൃഹോപകരണ സ്ഥാപനത്തിൽ അന്വേഷണ സംഘം പരിശോധന നടത്തി.
Content Highlights: