80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കുന്നതെന്ന് പാലോളിമുഹമ്മദ് കുട്ടി

സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. 

80:20 അനുപാതം എല്‍.ഡി.എഫ്. സര്‍ക്കാരല്ല കൊണ്ടുവന്നതെന്ന് പാലൊളി പറഞ്ഞു. ലീഗിന് വഴങ്ങിയാണ് യു.ഡി.എഫ് ഈ അനുപാതം നടപ്പാക്കിയത്. യു.ഡി.എഫ്. സര്‍ക്കാര്‍ 80:20 അനുപാതം കൊണ്ടുവരാന്‍ കാരണം അനത്തെ സര്‍ക്കാരിലെ കോണ്‍ഗ്രസ് ലീഗ് ബലാബലം ആണെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: