പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ്; വി.കെ. ഇബ്രാഹിം കുഞ്ഞിന് ജാമ്യം
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുസ്ലിം ലീഗ് എം.എൽ.എ.യും മുൻ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യനില പരിഗണിച്ച് കർശന ഉപാധികളോടെയാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടിവയ്ക്കണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, എറണാകുളം ജില്ല വിട്ടു പോകരുത്, അന്വേഷണത്തോട് പൂർണമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നിൽ വെച്ചിട്ടുള്ളത്.
Content Highlights: