അണക്കപ്പാറയില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് കെട്ടിടം നല്‍കിയത് സ്പിരിറ്റ് കേസ് പ്രതി

പാലക്കാട് അണക്കപ്പാറയില്‍ എക്‌സൈസിന് ചെക്ക്‌പോസ്റ്റിനായി കെട്ടിടം നല്‍കിയത് സ്പിരിറ്റ് കേസ് പ്രതിയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വ്യാജ കള്ളും സ്പിരിറ്റും പിടികൂടിയ കേസിലെ മുഖ്യപ്രതിയായ സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എക്‌സൈസ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 

പാലക്കാട് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാജ കള്ള് നിര്‍മ്മാണത്തിനും സ്പിരിറ്റ് കടത്തിനും എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു എന്ന ആരോപണം നേരത്തേ നിലനിന്നിരുന്നു. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തെളിവുകള്‍.

Content Highlights: