കോവിഡ് വാക്സിന്‍ പരീക്ഷിച്ച വ്യക്തിക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് സര്‍വകലാശാല പരീക്ഷണം നിര്‍ത്തിവെച്ചു
ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ പരീക്ഷണം നിര്‍ത്തി വെച്ചു. ട്രയലില്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തിക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും സംയുക്തമായി വികസിപ്പിക്കുന്ന വാക്‌സിന്‍ പരീക്ഷണം ഇതോടെ പ്രതിസന്ധിയിലായി.
പതിനായിരക്കണക്കിന് ആളുകളില്‍ നടത്തി വരുന്ന മൂന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തിക്ക് അജ്ഞാത രോഗം കണ്ടെത്തിയത്. ഇതുവരെ അമേരിക്കയിലും ബ്രസീലിലും യു.കെയിലുമായി മുപ്പതിനായിരത്തിലധികം ആളുകളിലാണ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. വിശദമായ പഠനത്തിന് ശേഷം പരീക്ഷണം പുനരാരാംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം. വാക്സിന്‍ വിജയമാണെങ്കില്‍ കരാര്‍ ഒപ്പിട്ട രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.
Content Highlights: