എനിക്ക് പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാകണം- കുഞ്ഞുഗുകേഷ് അന്ന് പറഞ്ഞത് ഇന്ന് വൈറൽ
“If you dream it, you can do it”- ലോക ചെസ് ചാമ്പ്യൻ ദൊമ്മരാജു ഗുകേഷിനെക്കുറിച്ച് പറയാൻ ഇതിലും മികച്ച വാക്കുകളില്ല. ചെസ് ലോകത്തിന്റെ നെറുകെയിൽ നിൽക്കുന്ന ഈ പതിനെട്ടുകാരൻ യാഥാർഥ്യമാക്കിയത് അവൻ കുഞ്ഞുനാളിൽ കണ്ട സ്വപ്നമാണ്. വർഷങ്ങളായി ലോകചാമ്പ്യനാകുകയെന്ന് സ്വപ്നത്തിന് പിറകെയായിരുന്നു ഈ പതിനെട്ടുകാരൻ.
പതിനൊന്നു വയസ്സുമാത്രമുള്ളപ്പോൾ ചെസ്ബേസ് ഇന്ത്യ സി.ഇ.ഒ സാഗർ ഷായുമായി നടത്തിയ ഗുകേഷ് നടത്തിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. എന്താണ് ആഗ്രഹമെന്ന ചോദ്യത്തിന് തനിക്ക് ലോകത്തെ ഏറ്റവും പ്രായംകുഞ്ഞ ലോക ചെസ് ചാമ്പ്യനാകണമെന്ന് കുഞ്ഞ് ഗുകേഷ് ഉറച്ചശബ്ദത്തിൽ മറുപടി നൽകി. ആറുവർഷങ്ങൾക്കിപ്പുറം ആ യുവാവിന്റെ കഠിനാധ്വാനത്തിന്റെ ഫലംകൂടെയാണ് ഇന്ന് ലോകചെസിൽ മുഴങ്ങുന്നത്.