ഭീകരര്‍ക്ക് കേരളത്തില്‍ നിന്നും സാമ്പത്തിക സഹായമടക്കം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് എന്‍.ഐ.എ.
അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് കൊച്ചിയില്‍ നിന്നും അറസ്റ്റിലായ മൂര്‍ഷിദാബാദ് സ്വദേശികള്‍ക്ക് കേരളത്തില്‍ നിന്നും സാമ്പത്തിക സഹായമടക്കം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് എന്‍.ഐ.എ. കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്തുള്ള മൂന്ന് പ്രതികളേയും ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ദീപാവലിയോട് അനുബന്ധിച്ച് കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തടക്കം നാല് നഗരങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താനാണ് അല്‍ഖ്വയ്ദ ലക്ഷ്യമിട്ടിരുന്നത്.
Content Highlights: