News Snacks@6 | ഹരിയാണയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു
1) സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹരിയാണയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. സ്വകാര്യസ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയതെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
2) കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. ഫലം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.
3) ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സമരസംഗമത്തിന്റെ പോസ്റ്ററില്‍ നിന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്റെ ചിത്രം ഒഴിവാക്കിയതിനെച്ചൊല്ലി പാര്‍ട്ടിയില്‍ വിവാദം.പ്രശ്നം തണുപ്പിക്കാന്‍ സുധാകരന്റെ ചിത്രം കൂടി ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ പുറത്തിറക്കി.
4) കര്‍ണാടകയില്‍ നേതൃമാറ്റവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകയില്‍ നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഒഴിവില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.