എൻ അശോകന് ആദരം; പുരസ്കാരം നൽകി മുഖ്യമന്ത്രി

മാധ്യമപ്രവർത്തനത്തിൽ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡല്‍ഹിയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമിയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ എൻ.അശോകന്  കേരള മീഡിയ അക്കാദമി ആദരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകി. 

മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അശോകനെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള സ്പിരിറ്റ്‌ ഞാൻ നേരിട്ട് കണ്ടിട്ടുളളതാണ്. കാര്യങ്ങൾ കൃത്യമായി എഴുതുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്- ശ്രേയാംസ് കുമാർ പറഞ്ഞു. 

സോഷ്യൽ മീഡിയയുടെ വരവോടെ ഫേക്ക് ന്യൂസുകളുടെ പ്രവഹമാണ്. ഫേക്ക് ന്യുസുകൾ വിശ്വസിക്കാനും ആളുകളുണ്ട്.  മാധ്യമ സ്ഥാപനങ്ങൾ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ജനങ്ങളിലേക്ക് എത്തിക്കണം. ജനങ്ങളുടെ മുന്നിൽ സുതാര്യമാകണം. തെറ്റ് പറ്റിയാൽ തിരുത്തണം, അദ്ദേഹം കൂട്ടിച്ചേർത്തു.


 

Content Highlights: N Ashokan Kerala Media Academy honour