കയ്യൂക്ക് കാണിക്കാനാണെങ്കില്‍ ജോലി പോയവര്‍ക്ക് അവര്‍ തൊഴില്‍ നല്‍കട്ടെ; സിഐടിയുവിനെതിരെ ഹൈക്കോടതി
കൊച്ചി: മുത്തൂറ്റ് സമരത്തില്‍ സി.ഐ.ടി.യുവിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. സി.ഐ.ടി.യുവിന് കൈയൂക്ക് കാണിക്കാനാണെങ്കില്‍ ജോലി പോയവര്‍ക്ക് അവര്‍ തന്നെ തൊഴില്‍ നല്‍കട്ടെ എന്ന് ഹൈക്കോടതി. സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ കോടതി മേല്‍നോട്ടത്തില്‍ നടന്നു വന്ന മധ്യസ്ഥ ചര്‍ച്ചകളും കോടതി നിര്‍ത്തിവച്ചു.