അവസാന ക്ലിപ്പ് കാണാതെ പോകരുത്; മസ്‌കിന്റെ AI വീഡിയോയില്‍ മോദി, കിം ജോങ് ഉന്‍, ട്രംപ്, ബൈഡന്‍...
ആക്ഷേപ ഹാസ്യത്തിന് ഒരു അതിരില്ലേ എന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനോട് ചോദിക്കരുത്. കളിയാക്കലിനൊന്നും ഒരു പരിധിയുമില്ലെന്ന് അദ്ദേഹം പലതവണ നമുക്ക് കാണിച്ചു തന്നിട്ടുള്ളതാണ്. സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയ ലോകനേതാക്കളുടേയും പ്രമുഖരുടേയും എ.ഐ റാംപ് വാക്കിന്റെ കാര്യത്തിലും അങ്ങനെ തന്നെ.
ആരോഗ്യപരമായും, രാഷ്ട്രീയപരമായും അവശനായ ജോ ബൈഡന്‍, അമേരിക്കന്‍ പ്രസിഡന്റ് വരെ ആയേക്കാവുന്ന കമല ഹാരിസ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍, മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ. കിം ജോങ് ഉന്നും, ജസ്റ്റിന്‍ ട്രൂഡോയും, നരേന്ദ്രമോദിയും അടക്കം നിരവധി ലോക നേതാക്കളുണ്ട് ഈ എഐ ഫാഷന്‍ ഷോയില്‍. എന്നാല്‍ സമകാലിക പ്രസക്തിയുള്ള ക്ലിപ്പ് ഏറ്റവും അവസാനമാണ്. അത് കാണാതെ പോകരുത്...
Content Highlights: Musk Shares AI Ramp Walk Featuring Modi, Biden, Trump, Kim Jong Un