തിരുവനന്തപുരം RCCയിലും നിയമന വിവാദം; 47 പേരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥിരിപ്പെടുത്താന്‍ നീക്കം
തിരുവനന്തപുരം ആര്‍സിസിയില്‍ 47 പേരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥിരിപ്പെടുത്താന്‍ നീക്കം. ഇതില്‍ ഏഴ് പേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. സ്ഥിരപ്പെടുത്തലിനായുള്ള ഫയല്‍ നാളെ മന്ത്രിസഭ പരിഗണിക്കും.
താത്കാലികാടിസ്ഥാനത്തില്‍ പത്ത് വര്‍ഷമായി ജോലിചെയ്യുന്നവരെ മാനുഷികപരിഗണനയുടെ കണക്കിലെടുത്ത് സ്ഥിരപ്പെടുത്തുവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ആര്‍.സി.സിയില്‍ സ്ഥിരപ്പെടുത്താന്‍ നോക്കുന്ന 58 പേരില്‍ 47 പേരും താത്കാലിടിസ്ഥാനത്തില്‍ നിയമിതരായവരല്ല.
വിവിധ പ്രൊജക്ടുകള്‍ക്ക് വേണ്ടി കാലാകാലങ്ങളില്‍ വിവിധ ഡോക്ടര്‍മാര്‍ നിയോഗിച്ചവരാണിവര്‍. ആറ് മാസത്തേക്ക് നിയോഗിക്കപ്പെട്ടവര്‍ പോലും സ്വാധീനത്താല്‍ ഡോക്ടര്‍മാര്‍ക്കൊപ്പം തുടര്‍ന്ന് പ്രൊജക്ടില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി
Content Highlights: