എത്രയും വേഗം പ്രതിയെ തൂക്കിക്കൊല്ലണം; അതിനായി കാത്തിരിക്കുന്നു - നിയമവിദ്യാര്‍ഥിനിയുടെ അമ്മ

എത്രയും വേ​ഗം പ്രതിയെ തൂക്കികൊല്ലണമെന്നും ആ സമയത്തിനായി താൻ കാത്തിരിക്കുകയാണെന്നും പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനിയുടെ അമ്മ. കോടതി വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. എന്നാൽ തന്റെ കൊച്ച് മരിച്ചതുപോലെ അവൻ മരിച്ച് കിടക്കുന്നത് കണ്ടാലാണ് ശരിക്കും മനസമാധാനം ഉണ്ടാവുകയുള്ളൂവെന്നും അവർ പറഞ്ഞു.  കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്‍റെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്ക് ശേഷം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയായിരുന്നു അമ്മ.

Content Highlights: mother reacting on law student murder case verdict