കീവിലേക്ക് കൂടുതൽ റഷ്യൻ ടാങ്കുകൾ; പ്രതിരോധം തീർത്ത് യുക്രൈൻ; യുദ്ധം കനക്കുമോ?
യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേഷം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം രൂക്ഷമാവുകയാണ്. യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവ് റഷ്യൻ സൈന്യം പൂർണ്ണമായി വളഞ്ഞു. റഷ്യയും യുക്രൈനും ചർച്ചകളിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും കൂടുതൽ റഷ്യൻ ടാങ്കുകൾ കീവിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന വിവരം പുറത്തുവന്നു.
യുക്രൈന് സൈനിക സഹായം നൽകുമെന്ന് ജർമ്മനിയും യു.എസും ഉറപ്പുനൽകിയതിന്റെ പശ്ചാത്തലത്തിൽ വീണ്ടും യുദ്ധം കനക്കാനുള്ള സാധ്യതയും വിദഗ്ധർ വിലയിരുത്തുന്നു.
Content Highlights: More Russian Troops and Tanks deployed in Kyiv Ukraine