മോഹന്‍ലാല്‍ നൈസര്‍ഗികമായ അഭിനയസാധ്യതയുള്ള വ്യക്തി; പ്രസംഗത്തിലെ വരികളില്‍ ആകുലപ്പെടേണ്ടതില്ല-മന്ത്രി

തിരുവനന്തപുരം: മോഹന്‍ലാല്‍ മലയാളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നൈസര്‍ഗികമായ അഭിനയസാധ്യതയുള്ള വ്യക്തികളിലൊരാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.

മലയാളികള്‍ക്ക് ഏറ്റവും അടുത്ത ഒരാളായി തോന്നുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. അതിനാല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര വേദിയിലെ മോഹന്‍ലാലിന്റെ പ്രസംഗത്തിലെ വരികളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും ആ രണ്ടു വരികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിലയിരുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ആജീവനാന്ത സംഭാവനയ്ക്കുള്ള സാമൂഹ്യനീതിവകുപ്പിന്റെ വയോസേവന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. മലയാളത്തിന്റെ ആദ്യകാല ലേഡി സൂപ്പര്‍സ്റ്റാറും നിത്യഹരിതനായികയുമായ ഷീലയ്ക്കും ഗായിക പി.കെ.മേദിനിയ്ക്കുമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ലക്ഷം രൂപയാണ് പുരസ്‌കാര തുക.

Content Highlights: Minister praises Mohanlal’s natural acting talent, Mohanlal , Malayali audience, Dadasaheb Phalke Award speech , Lifetime awards, Social Justice Department, Actress Sheela , lifelong contribution, Singer P.K. Medini