Video | 'വല്ലാത്തൊരു അനുഭവം'; 3500 അടി ഉയരത്തില്‍ പാരാഗ്ലൈഡില്‍ പറന്ന് മന്ത്രി റിയാസ്

വാഗമണ്ണിലെ പാരാഗ്ലൈഡില്‍ പറന്ന് മന്ത്രി മുഹമ്മദ് റിയാസ്. 3500 അടി ഉയരത്തില്‍ പാരാഗ്ലൈഡില്‍ സഞ്ചരിച്ചുകൊണ്ട് മന്ത്രി തന്നെ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നു. വല്ലാത്തൊരു അനുഭവമാണിതെന്ന് മന്ത്രി വീഡിയോയില്‍ പറഞ്ഞു. ഒരുപാട് സഞ്ചാരികള്‍ക്ക് കേരളത്തിലേക്ക് വരാനും ആസ്വദിക്കാനും പറ്റുന്ന ഒന്നാണ് വാഗമണ്ണിലെ പാരാഗ്ലൈഡിങ് എന്നും മന്ത്രി വ്യക്തമാക്കി.