ഫുട്‌ബോള്‍ പ്രേമം വോട്ടാക്കാന്‍ മണ്ഡലത്തില്‍ ക്രിസ്റ്റ്യാനോയുടെ വെങ്കല പ്രതിമ സ്ഥാപിച്ച് സ്ഥാനാര്‍ഥി

ഗോവയില്‍ ഫുട്‌ബോളിനും ഒരു രാഷ്ട്രീയമുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനായി സ്വന്തം മണ്ഡലത്തില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് കലങ്ഗുട്ടേ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മൈക്കിള്‍ വി ലോബോ.

ഇന്ത്യയില്‍ ക്രിസ്റ്റ്യാനോയുടെ ഒരേയൊരു വെങ്കല പ്രതിമയാണ് ഇത്. ക്രിസ്റ്റ്യാനോയുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും പ്രചോദനം നല്‍കുന്നതാണെന്നും തന്റെ മണ്ഡലത്തിലെ യുവാക്കള്‍ക്കും ആ ജീവിതകഥ പ്രചോദനമാകട്ടെ എന്ന് കരുതിയാണ് പ്രതിമ സ്ഥാപിച്ചതെന്നും മൈക്കിള്‍ പറയുന്നു.

Content Highlights: