കനത്ത മഞ്ഞുവീഴ്ച; 1500 ലധികം വാഹനങ്ങൾ 18 മണിക്കൂർ നേരം റോഡിൽ കുടുങ്ങി, നൃത്തം ചെയ്ത് യാത്രക്കാർ
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മണാലി-ലേ ഹൈവേയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. സോളാംഗിനും അടൽ തുരങ്കത്തിനുമിടയിൽ 1,500 ഓളം വാഹനങ്ങളാണ് 18 മണിക്കൂറോളം നേരം കുടുങ്ങി കിടന്നത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ എല്ലാ വിനോദ സഞ്ചാരികളെയും ഒഴിപ്പിച്ചതായാണ് വിവരം. ഇതിനിടെ തുരങ്കത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ വാഹനങ്ങളില്‍ നിന്നും ഇറങ്ങി നൃത്തം ചെയ്തത് വൈറലായിരുന്നു. പ്രദേശത്തെ റോഡുകളെല്ലാം മഞ്ഞ് മൂടിയ അവസ്ഥയിലാണ്.
Inshort: Heavy snowfall causes major traffic jam on Manali-Leh highway. 1500+ vehicles stranded for 18 hours. Tourists rescued after 20-hour operation.