മലയാളി വൈദികൻ കർദിനാൾ പദവിയിലെത്തിയതിന്റെ സന്തോഷം പങ്കിട്ട് കുടുംബം

മോൺ. ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തിയതിന്റെ സന്തോഷത്തിലാണ് ചങ്ങനാശ്ശേരിയിലെ കുടുംബം. ഡിസംബർ എട്ടിന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. വത്തിക്കാനിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. വത്തിക്കാൻ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിലാണ് നിയമനം. മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ഉൾപ്പെടെ 20 പുതിയ കർദിനാൾമാരെയാണ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്‌

Content Highlights: Malayali priest became the Cardinal