'റഷ്യന്‍കൂലിപ്പട്ടാളം വീണ്ടും യുദ്ധത്തിന് അയയ്ക്കും, പ്രധാനമന്ത്രി ഇടപെടണം';സഹായമഭ്യര്‍ഥിച്ച് മലയാളി

സഹായം അഭ്യര്‍ഥിച്ച് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിപ്പെട്ട മലയാളി. തൊഴില്‍ തട്ടിപ്പിനിരായി കൂലിപ്പട്ടാളത്തിലെത്തിയ തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന് വീഡിയോ സന്ദേശത്തിലൂടെയാണ് സഹായം അഭ്യര്‍ഥിച്ചത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും സൈന്യം സ്വയം കരാര്‍ പുതുക്കി വീണ്ടും തന്നെ യുദ്ധമുഖത്തേക്ക് അയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ജെയിന് പറയുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ട് എങ്ങനെയെങ്കിലും തന്നെ നാട്ടിലെത്തിക്കണമെന്നും ജെയിന് ആവശ്യപ്പെട്ടു.
ജെയിന് പറയുന്നു രക്ഷിക്കണം, വീണ്ടും റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കയക്കരുത്