ശ്രീകുമാര്‍ മേനോന്‍ ജയിലില്‍ പോകില്ല, കേസ് നാടകീയമായി ഒത്തുതീര്‍പ്പാക്കി

ചലചിത്രസംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിലായ പണംതട്ടിപ്പ് കേസ് നാടകീയ നീക്കങ്ങളിലൂടെ ഒത്തുതീർപ്പായി. തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്ന ഏഴരക്കോടി രൂപ കിട്ടിയതായി പരാതിക്കാരൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. ശ്രീവൽസം ​ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രൻ നായരുടെ പരാതിയിലാണ് ആലപ്പുഴ സൗത് പോലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിർമിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് 2016 മുതൽ ഏഴുകോടി രൂപ വാങ്ങിയെടുത്തെന്നായിരുന്നു പരാതി. കേസിൽ ശ്രീകുമാർ മേനോന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയിരുന്നു. 

Content Highlights: