കടുവ ചാടിവീണത് ഗഫൂറിന്റെ കഴുത്തില്‍, മൃതദേഹം 200 മീറ്റര്‍ അകലെ; ഭീതിയില്‍ നാട്

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ മൃതദേഹം, കടുവയെ പിടികൂടാനുള്ള ദൗത്യത്തിനെത്തിച്ച 'കുഞ്ചു' ആന
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂറിന്റെ മൃതദേഹം, കടുവയെ പിടികൂടാനുള്ള ദൗത്യത്തിനെത്തിച്ച 'കുഞ്ചു' ആന

റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നതോടെ ഭീതിയിലാണ് മലപ്പുറം കാളികാവിലെ അടയ്ക്കാക്കുണ്ടുകാര്‍. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തിലേക്ക് ചാടിവീണ് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകായായിരുന്നു. ചോരപ്പാട് പിന്തുടര്‍ന്ന് പോയാണ് തോട്ടത്തില്‍നിന്ന് 200 മീറ്റര്‍ അകലെനിന്ന് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.  ഈ മേഖലയില്‍ 500ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്ത് നേരത്തെ തന്നെ കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പില്‍ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുന്നതാണ് മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: malappuram kalikavu tiger attack case