ഇനി മാസ്ക്കില്ലെങ്കിൽ പിഴയില്ല; കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനൊരുങ്ങി മഹാരാഷ്ട്ര

മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര കോവിഡ് നിയന്ത്രണങ്ങളോട് വിട പറയാൻ ഒരുങ്ങുകയാണ്. മറാത്തി വര്‍ഷത്തിന് തുടക്കം കുറിക്കുന്ന ഗുഡി പഡ്‌വ ആഘോഷത്തോടെ നിയന്ത്രണങ്ങള്‍ ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു. 

ശനിയാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും പിഴ ഈടാക്കില്ല. മാസ്‌ക് ഉപയോഗിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാം. ആള്‍ക്കൂട്ടങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും ഇനി നിയന്ത്രണം ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. 

Content Highlights: maharashtra will be removing covid restrictions soon