രാഷ്ട്രീയ അസ്വരാസ്യങ്ങള്‍ക്കിടയിൽ അശോക് ഗഹ്ലോതുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്|News Lunch@1
രാഷ്ട്രീയ അസ്വരാസ്യങ്ങള്‍ക്കിടയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോതുമായി കൂടിക്കാഴ്ച നടത്തി സച്ചിന്‍ പൈലറ്റ്. പിതാവ് മുന്‍ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റിന്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് ഗഹ്‌ലോതിനെ ക്ഷണിക്കുന്നതിനാണ് സച്ചിനെത്തിയത്. ഗഹ്‌ലോതിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
ഇടുക്കി തൂവല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് വിനോദസഞ്ചാരി. പാറക്കൂട്ടത്തില്‍ തങ്ങിനിന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മധുര സ്വദേശിയായ വിനോദസഞ്ചാരിയാണ് അപകടത്തില്‍ പെട്ടത്.
കൊളംബിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മിഗ്വേല്‍ ഉറിബെയ്ക്കുനേരെ വധശ്രമം. ശനിയാഴ്ച ബൊഗോട്ടയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ മിഗ്വേലിന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ മിഗ്വേലിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം
പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആരോപണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. അപകടത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാഷ്്ട്രീയ ഗൂഢാലോചന സംശയിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇലോണ്‍ മസ്‌കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബജറ്റ് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ ഡെമോക്രാറ്റുകള്‍ക്ക് പണം നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി