News Lunch@1 | നിമിഷപ്രിയ കേസിൽ കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ
1) യെമെനിൽ മലയാളിവനിത നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാവിധത്തിലും അനുകൂലമെന്ന് വിവരം. യെമെനിലെ പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള കാന്തപുരത്തിന്റെ ഇടപെടലാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
2) പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിൽ 39 ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു പണം. 55000 രൂപ ഇയാളിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിർന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകൾ.
3) സ്‌കൂള്‍ സമയമാറ്റത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല .അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും ഫൈസി പറഞ്ഞു.
4) എറണാകുളം നെട്ടൂരിൽ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
5) മേയ്മാസത്തിലുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ജനറല്‍ സെക്രട്ടറി മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് വീണ്ടും അവകാശവാദം ഉന്നയിച്ചത്.