ഒ.രാജഗോപാൽ തനിക്കെതിരായി നിലപാടെടുക്കില്ല, നേമത്ത് വൻഭൂരിപക്ഷത്തോടെ വിജയിക്കും- കുമ്മനം രാജശേഖരൻ
ഒ.രാജഗോപാൽ തനിക്കെതിരായി നിലപാടെടുക്കില്ലെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. എംഎൽഎ എന്ന നിലയിൽ മറ്റു കാര്യങ്ങൾ അറിയില്ല എന്നു പറയുന്നത് ഒ.രാജഗോപാലിന്റെ യോഗ്യതയെന്നും കുമ്മനം. നേമത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ ലഭിക്കുന്ന വിവരം. ഭരണമാറ്റത്തിനുള്ള അടങ്ങാത്ത ദാഹം വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നും കുമ്മനം വ്യക്തമാക്കി.
Content Highlights: