തിരുവനന്തപുരം താമരസ്ഥാനമായി, ഇത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചിക, കടപ്പാട് രാജീവ് ചന്ദ്രശേഖറിന്’- കൃഷ്ണകുമാർ
കേരളത്തിലെ വികസിത കേരളം എന്ന ബിജെപിയുടെ വികസനരേഖയിൽ വോട്ടർമാർ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. തലസ്ഥാന ജില്ല പിടിച്ചുകഴിഞ്ഞാൽ ഓളം കാസർകോട് വരെയുണ്ടാവും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദിശാസൂചികയാണ് ഈ കാണുന്നത്. ഭരണവിരുദ്ധ വികാരമെന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ പോര. സർവമേഖലയിലും കൊള്ളയും പരാജയവുമാണ്. അരാജകത്വത്തിൽ സർക്കാർ കൊണ്ടുപോവുകയാണ്. അതിന് ജനങ്ങൾ കൊടുത്ത മറുപടിയാണ് കാണുന്നത്. തിരുവനന്തപുരത്ത് ബിജെപി ജയിച്ചതിന്റെ കടപ്പാട് രാജീവ് ചന്ദ്രശേഖറിനാണ്. താമരസ്ഥാനമായി കഴിഞ്ഞു തിരുവനന്തപുരം. അവിടെ ബിജെപി തന്നെ ഭരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.