ബസിനെ മറികടക്കാനുള്ള ശ്രമം; കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം: കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്കൂളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി ലിബിന് തോമസ് ( 22) മരിച്ചത്. അപകടത്തില്‍ മറ്റൊരു യുവാവിനും പരുക്കേറ്റു.
വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ ബസില്‍ തട്ടുകയും ഇവര്‍ റോഡില്‍ വീഴുകയുമായിരുന്നു.