ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി തലകീഴായി മറിഞ്ഞു, രോഗി മരിച്ചു

കോട്ടയം: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി തലകീഴായി മറിഞ്ഞു. അപകടത്തിന് പിന്നാലെ ആംബുലൻസിലുണ്ടായിരുന്ന രോ​ഗി രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടു. പാലപ്ര സ്വദേശി പി.കെ. രാജുവാണ് മരണമടഞ്ഞത്. 

കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ശനിയാഴ്ച വെളുപ്പിന് നാല് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. 

ആംബുലൻസ് ഡ്രെെവറും രോ​ഗിക്കൊപ്പമുണ്ടായിരുന്നയാളും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടസമയത്ത് വീട്ടിനുള്ളിൽ അമ്മയും രണ്ടുമക്കളുമുണ്ടായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 
 

Content Highlights: kottayam ambulance road accident