ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ബിജെപി പ്രാദേശിക നേതൃത്വത്തിന് - പുഷ്പന്‍

ജ്യേഷ്ഠന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം ബിജെപി പ്രാദേശിക നേതൃത്വത്തിനായിരിക്കുമെന്ന് കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ പുഷ്പന്‍. സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു പുഷ്പന്‍.

'ശശിയേട്ടന്‍ രക്തബന്ധത്തില്‍ ജേഷ്ഠനാണെങ്കിലും കുറച്ചു കാലമായി കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ തര്‍ക്കമുണ്ടായിരുന്ന'തായും പുഷ്പന്‍ മാതൃഭൂമിയോട് പറഞ്ഞു. 

കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് കിടപ്പിലായ പുതുക്കുടി പുഷ്പന്‍ ഇപ്പോഴും സിപിഎം സംരക്ഷണയിലാണ് കഴിയുന്നത്. സ്വത്ത് സംബന്ധമായ തര്‍ക്കം മുതലെടുത്താണ് ശശിയെ ബിജെപി പാളയത്തില്‍ എത്തിച്ചതെന്ന് സിപിഎം മേനപ്രം ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി. 

Content Highlights: