സമൂഹവ്യാപനമറിയാന്‍ നാളെ റാന്‍ഡം പരിശോധന:രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: സമൂഹവ്യാപനമറിയാന്‍ സംസ്ഥാനത്ത് നാളെ റാന്‍ഡം രീതിയില്‍ വ്യാപക കോവിഡ് പരിശോധന. ഒറ്റദിവസം 3,000 പേരുടെ സാമ്പിളാണ് പരിശോധനക്കായി ശേഖരിക്കുക. ഹോട്ട് സ്പോട്ടുകളിലേതടക്കം പൊതുജനങ്ങളിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കും.സമൂഹവ്യാപനമറിയാനാണ് പരിശോധന. സംസ്ഥാനത്ത് രണ്ടാം തവണയാണ് റാന്‍ഡം രീതിയില്‍ പരിശോധിക്കുന്നത്.
സമീപകാലത്ത് വിദേശ അന്യ സംസ്ഥാന യാത്ര ചരിത്രം ഇല്ലാത്തവര്‍, കോവിഡ് ലക്ഷണം ഇല്ലാത്തവര്‍, മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍ തുടങ്ങിയവരില്‍ നിന്നാണ് സാമ്പിള്‍ ശേഖരിക്കുന്നത്. ഇവ പി.സി.ആര്. പരിശോധനയ്ക്ക് വിധയമാക്കി രോഗനിര്‍ണയം നടത്തും. നേരത്തെ ഏപ്രില്‍ 26 നാണ് സംസ്ഥാനത്ത് സമാന പരിശോധന നടന്നത്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രണ്ടാം പരിശോധന നിര്‍ണ്ണായകമാണ്.
Content Highlights: