സംസ്ഥാനത്തെ തീയേറ്ററുകള്‍ ബുധനാഴ്ച തുറക്കുന്നു; എന്തൊക്കെ ശ്രദ്ധിക്കണം?

11 മാസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുകയാണ്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററിന്റെ റിലീസോടെയാണ് തിയേറ്ററുകൾ തിരിച്ചുവരവിനൊരുങ്ങുന്നത്. മുൻപുള്ളതിൽ നിന്നും വ്യത്യസ്തമായി കോവിഡ് ജാ​ഗ്രതയുടെ ഭാ​ഗമായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോടെയാകും സിനിമകൾ പ്രദർശിപ്പിക്കുക.

സിനിമ കാണാനെത്തുന്നവർക്കുള്ള ആരോ​ഗ്യവകുപ്പിന്റെ നിബന്ധനകൾ പ്രകാരം ടിക്കറ്റുകൾ പരമാവധി ഓൺലൈനിൽ ബുക്ക് ചെയ്യണം. കൗണ്ടറുകളിലെത്തി ടിക്കറ്റെടുക്കുന്നവർ പരമാവധി അകലം പാലിക്കണം. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. പനി, ചുമ, ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർ സിനിമ കാണാനെത്തരുത്. അവർക്ക് പ്രവേശനമുണ്ടാകില്ല.

ഒന്നിടവിട്ട സീറ്റുകളിലേ ഇരിക്കാവൂ. മാസ്ക് ധരിക്കണം. എലിവേറ്ററുകൾക്കുപകരം പരമാവധി പടികൾ ഉപയോ​ഗിക്കുക. കൂട്ടം കൂടരുത്. പരമാവധി 50 ശതമാനം പേരെ മാത്രമേ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാവൂ. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് തിയേറ്ററുകൾക്ക് തുറക്കാൻ അനുമതി. ഒമ്പത് മണിയോടെ പ്രദർശനം അവസാനിപ്പിക്കണം.

Content Highlights: