'ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായിടും'; മുഖ്യമന്ത്രിയുടെ സ്തുതി ഗാനത്തിന്റെ പരിശീലനത്തിൽ നിന്ന്
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ഗാനം അവതരിപ്പിക്കും. 100 വനിതാ ജീവനക്കാർ ചേർന്നാണ് ഗാനം അവതരിപ്പിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയ്ക്ക് മുന്നിൽ സ്തുതി ഗാനം പാടുന്നത് ഒഴിവാക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി വേദിയിൽ എത്തും മുൻപേ പാടുന്ന വിധം മാറ്റാനാണ് നീക്കം. മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗാനം ആലപിക്കുന്നത് അനുചിതമാകുമെന്ന എന്ന ആലോചനയിലാണ് സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ.