ശമ്പളം മാറ്റിവെക്കല്‍: ഗവര്‍ണര്‍ ഒപ്പിട്ടു, ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മറ്റും ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് അംഗീകാരം ലഭിച്ചത്. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് നിയമത്തിന്റെ പിന്‍ബലം ലഭിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറക്കിയത്. 

കോവിഡ് വ്യാപനം കാരണമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് പ്രതിപക്ഷ സംഘടനകളുടെ ഹര്‍ജികള്‍ പരിഗണിച്ച് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതു മറികടക്കാനാണ് ഓര്‍ഡിനന്‍സായി പുതിയ നിയമം കൊണ്ടു വന്നത്. ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളമാണ് മാറ്റി വെക്കുക. പൊതുമേഖല, അര്‍ധ സര്‍ക്കാര്‍, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം നിയമം ബാധകമാവും.

Content Highlights: