ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചു
കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ചു. മെയ് രണ്ടിന് തുറമുഖം പ്രധാന കമ്മീഷനിങ്ങ്. ഇതിനു മുന്നോടിയായി പ്രദേശം വിലയിരുത്തുന്നതിനാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളും വിഴിഞ്ഞത്തെത്തിയിരുന്നു. മന്ത്രി വി എന്‍ വാസവന്‍, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യര്‍, മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
inshort-Kerala Chief Minister Pinarayi Vijayan visited Vizhinjam Port before its May 2nd commissioning. He reviewed preparations with officials.