Video | വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി, ചീഫ് സെക്രട്ടറിക്ക് അനുമോദനമേകാന്‍

.
.

വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിന് അനുമോദനമേകാന്‍. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 1981 പത്താംതരം ബാച്ചിലെ വിദ്യാര്‍ഥികളാണ് തങ്ങളുടെ സഹപാഠി ചീഫ് സെക്രട്ടറിയായതിന്റെ സന്തോഷം പങ്കിടാനെത്തിയത്. 

ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ചെന്നൈ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളില്‍നിന്നും 81 ബാച്ചിലെ 32 കൂട്ടുകാര്‍ സംഗമത്തിനെത്തി. റിട്ട. കേണല്‍ തോമസ് മാത്യുവിന്റെ ശാസ്തമംഗലത്തെ ഫ്‌ളാറ്റിലാണ് പാട്ടും ഓര്‍മ്മ പങ്കിടലും ഉച്ചഭക്ഷണവുമായി ഇവര്‍ ഒത്തുകൂടിയത്. സ്‌കൂളിന്റെ പഴയകാല ചിത്രം കൂട്ടുകാര്‍ ചേര്‍ന്ന് ജയതിലകിന് സമ്മാനിച്ചു.

Content Highlights: kendriya vidyalaya pattom students reunites to celebrate their classmates achievement