കശ്മീരില്‍ വിനോദസഞ്ചാരികള്‍ കുറയുന്നു, ബോട്ടുടമകളും വ്യാപാരികളും പ്രതിസന്ധിയില്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നു. കാശ്മീരിലെ ഏറ്റവും സുന്ദരമായ ടൂറിസ്റ്റ് സ്‌പോട്ടുകളിലൊന്നായ ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ വിനോദസഞ്ചാരികളെത്തുന്നില്ല. സാധാരണയായി ഈ സീസണില്‍ രാവിലെ 6.30 ഇവിടെ മുതല്‍ വന്‍ തിരക്കുണ്ടാകും. ആള്‍തിരക്ക് കാരണം ഫുട്പാത്തില്‍ പോലും കാല്‍കുത്താന്‍ കഴിയുമായിരുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടേയ്ക്ക് കാര്യമായി സഞ്ചാരികളെത്തുന്നില്ല. രാവിലെ മുതല്‍ വിനോദസഞ്ചാരികള്‍ക്കായി ബോട്ടുകള്‍ ഒരുങ്ങിയിരിക്കുകയാണ്. ആരും പുതിയതായി എത്തുന്നില്ലെന്ന് ബോട്ടുടമയായ അഹമ്മദ് പറയുന്നു. ബോട്ടുടമകളും ഇതിനാല്‍ ബുദ്ധിമുട്ടിലാണ്. ഗുല്‍മാര്‍ഗിലും ഇതേ അവസ്ഥയാണ്. ആളുകളെത്തുന്നില്ല. നേരെത്തെ ബുക്ക് ചെയ്‌തെത്തിയവരാണ് ഇപ്പോള്‍ അവിടെയുള്ളത്. അത് അവസാനിച്ചാല്‍ ആളുകളുടെ എണ്ണം കുറയുമെന്നും കച്ചവടക്കാര്‍ക്ക് ആശങ്കയുണ്ട്.
inshort-Tourist numbers in Kashmir, especially Srinagar`s Dal Lake, have significantly dropped after the Pahalgam attack. Boat operators and businesses are severely impacted.