മോഹിനിയാട്ടം മോഹിനി കളിക്കണം, ആൺകുട്ടികൾക്ക് സ്ത്രീത്വം കുറവായിരിക്കും- കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. സ്ത്രീത്വം പൊതുവെ ആൺകുട്ടികൾക്ക് കുറവായിരിക്കും. കാണാൻ കൊള്ളില്ലാത്ത കുട്ടിയെ പൈസ കൂടുതൽ കൊടുത്ത് സൗന്ദര്യം ഉണ്ടാക്കികൊടുക്കുകയാണ്. ഭരതനാട്യവും കുച്ചിപ്പുടിയും കുഴപ്പമില്ല. എന്നാൽ മോഹിനിയാട്ടം അങ്ങനെയല്ല. വല്ലയിടത്തും മോഹനൻ എന്നുപറയുന്നുണ്ടോ? അത് മോഹിനി കളിക്കണം. മോഹിപ്പിക്കുന്നവൾ എന്നാണ് അതിന്റെ അർഥം. അത് പുരുഷനെ സംബന്ധിച്ച് കുറവായിരിക്കുമെന്നും അവർ പറഞ്ഞു. 

Content Highlights: kalamandalam sathyabhama on her own derogatory remark