എന്തു പറഞ്ഞാലും കിഫ്ബി, കിഫ്ബി; ഞങ്ങളെന്താ റോഡും പാലവുമൊന്നും ഉണ്ടാക്കിയിട്ടില്ലേ - കെ.മുരളീധരന്‍

കെ.മുരളീധരൻ | ഫോട്ടോ: ബിജു വർ​ഗീസ് \ മാതൃഭൂമി
കെ.മുരളീധരൻ | ഫോട്ടോ: ബിജു വർ​ഗീസ് \ മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍. ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഉണ്ടായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അടുക്കും ചിട്ടയും ഇല്ലാത്ത ബജറ്റ് പ്രസംഗം ആയിരുന്നു ധനമന്ത്രി നടത്തിയതെന്നും കേരളം കടക്കെണിയില്‍ ആണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള ബജറ്റാണിതെന്നും മുരളീധരന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. 

Content Highlights: Congress leader K Muraleedharan criticizes Kerala`s budget 2025