വഞ്ചിച്ചിട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിച്ചിട്ട് കാര്യമില്ല- സരിനെതിരെ കെ.സി. ജോസഫ്
സരിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്. പാലക്കാട് ഷാഫി ജയച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
'സരിന്‍ വന്നിട്ട് അധികകാലമായിട്ടില്ല. അതിനിടയില്‍ ഐടി സെല്‍ ചെയര്‍മാനാക്കി. ഒറ്റപ്പാലത്ത് സീറ്റ് കൊടുത്തു. ഇനി ഉപതിരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കണമെന്ന് പറയുന്നത് ശരിയല്ല. അധികാരസ്ഥാനത്തിനുവേണ്ടി പാര്‍ട്ടി വിടുന്നവര്‍ക്ക് ജനം മറുപടി നല്‍കും. ഉമ്മന്‍ചാണ്ടിയുടെ കല്ലറ എല്ലാവര്‍ക്കും സന്ദര്‍ശിക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകളെ വഞ്ചിച്ചിട്ട് കല്ലറയില്‍ പോയി പ്രാര്‍ഥിച്ചിട്ട് കാര്യമില്ല' -അദ്ദേഹം പറഞ്ഞു.