ബുൾഡോസർ തകർത്ത ഹൃദയങ്ങൾ ; ജീവിതം വഴിമുട്ടിയ ജഹാംഗിർപുരി

'പാവപ്പെട്ടവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവർക്ക് നീതി വാങ്ങിക്കൊടുക്കാൻ ഞാനൊരു വക്കീലാകും.' പറയുന്നത് സർക്കാരിന്റെ നീതിനിഷേധത്തിനിരയായ ഡൽഹി ജഹാംഗീർപുരിയിൽ നിന്നുള്ള ആസിഫ് എന്ന കുട്ടിയാണ്. ജഹാംഗീർ പുരിയിൽ കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ സംഭവം നിരവധി പേരെയാണ് വഴിയാധാരമാക്കിയത്. ഇവരെ അകത്താക്കി ബാരിക്കേഡ് തീർത്തിരിക്കുകയാണ് പോലീസ്. 

Content Highlights: jahangirpuri demolition and its aftermath