ഇന്ത്യ- പാക് അതിർത്തിയിലെ ബങ്കറുകൾ വൃത്തിയാക്കാൻ സർക്കാർ നിർദേശം | Video
ഇന്ത്യൻ പാകിസ്ഥാൻ അതിർത്തിയിലുള്ള ചുരുണ്ട ഗ്രാമത്തിലെ ബങ്കറുകൾ വൃത്തിയാക്കിവെക്കാനും താമസയോഗ്യമാക്കാനും ഗ്രാമവാസികൾക്ക് നിർദേശം നൽകി സർക്കാർ. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഉറിയിൽ നിന്ന് 10 കിലോമീറ്റർ അകലെ, 1500 ഓളം പേർ താമസിക്കുന്ന ഗ്രാമമാണ് ചുരുണ്ട. 2019ലാണ് ഗ്രാമവാസികൾക്കായി സർക്കാർ മൂന്ന് ബങ്കറുകൾ സ്ഥാപിച്ചത്. മൂന്ന് ബങ്കറുകളിലായി നാൽപതോ അൻപതോ പേർക്ക് മാത്രമേ താമസിക്കാനാവൂ. രണ്ട് പ്രൈമറി സ്ക്കൂളുകളും ഈ ഗ്രാമത്തിലുണ്ട്. ഈ കുട്ടികളെ കൂടി ഉദ്ദേശിച്ചാണ് ഒരു ബങ്കർ നിർമ്മിച്ചിരിക്കുന്നത്.