തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണോ കശ്മീരില്‍ ബിജെപി പറയുന്ന വികസനം? ഇല്‍തിജ മുഫ്തി

തൊഴിലില്ലായ്മയും ദാരിദ്രവുമല്ലാതെ ജമ്മു-കശ്മീരില്‍ എന്തുവികസനമാണ് ബി.ജെ.പി. കൊണ്ടുവന്നിരിക്കുന്നതെന്ന് പി.ഡി.പി നേതാവ് ഇല്‍തിജ മുഫ്തി. രാജ്യത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണ് ജമ്മു-കശ്മീരിലുള്ളതെന്നും അവര്‍ വിമര്‍ശിച്ചു. കംഗന്‍ നഗരത്തില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മാതൃഭൂമി പ്രതിനിധി മനോജ് മേനോനോട് സംസാരിക്കുകയായിരുന്നു അവര്‍.
''ഇന്ത്യ' സഖ്യം വെറും കടലാസില്മാത്രമാണുള്ളത്. അവര്‍ പരസ്പരം വിമര്‍ശിച്ച് പ്രസ്താവനകളിറക്കുന്നു. പരസ്പരം തോല്പ്പിക്കാനായി പ്രോക്സി സ്ഥാനാര്‍ഥികളെ രംഗത്തിറക്കുന്നു. അതിനാല്‍ ഇന്ത്യസഖ്യമെന്ന് പേരുമാത്രമേയുള്ളൂ. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആ സഖ്യം പൊളിയും' - ഇല്‍തിജ മുഫ്തി പറഞ്ഞു. പ്രതീക്ഷകള്‍ക്കപ്പുറം വോട്ടുനേടി ഇത്തവണ ജയിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.