Video | ഇടുക്കിയിൽ അതിശക്തമായ മഴ, കാറും ട്രാവലറും ഒലിച്ചുപോയി; വീടുകളിൽ വെള്ളം കയറി
ഇടുക്കിയിൽ അതിശക്തമായ മഴ. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളിൽ രാത്രിയോടെ അനുഭവപ്പെട്ട ശക്തമായ മഴ പുലർച്ചേ വരെയും തുടർന്നു. നെടുങ്കണ്ടം തൂക്കുപാലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. സ്കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. നെടുങ്കണ്ടം മേഖലയിൽ മഴ ശക്തമാണ്. രാത്രിയോടെ കനത്തമഴയാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. മേഖലയിലെ ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ട്രാവലർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഉരുൾപൊട്ടിയതായി പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.