ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി; വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്തയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സര്‍വെ ഡയറക്ടറെ മാറ്റിയത് ചോദ്യം ചെയ്ത റവന്യൂ സെക്രട്ടറി ഡോ.വി. വേണുവിനെ പ്ളാനിങ്ങ് ബോര്‍ഡിലേക്ക് മാറ്റി. അണക്കെട്ട് തുറന്നുവിട്ടതില്‍ മേയറുമായി കലഹിച്ച തിരുവനന്തപുരം കളക്ടര്‍ കെ.ഗോപാലകൃഷ്ണനെയും മാറ്റി.
നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഡോ. വിശ്വാസ് മേത്ത. ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനാണ് രാജസ്ഥാന്‍ സ്വദേശിയായ വിശ്വാസ് മേത്ത. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് ഇദ്ദേഹം. 1986 ബാച്ചുകാരനായ വിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്.
1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് വിശ്വാസ് മേത്തയെക്കാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. മൂവരും കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറി പദവിയിലുള്ളവരാണ്. ഇന്ദ്രജിത് സിങ്ങിനും അനന്തകുമാറിനും ഓരോ വര്‍ഷത്തെയും ഡോ. അജയകുമാറിന് രണ്ടുവര്‍ഷത്തെയും സര്‍വീസ് ശേഷിക്കുന്നുണ്ട്. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാട്ടാത്തതിനാലാണ് ബിശ്വാസ് മേത്തയെ നിയമിച്ചത്.
Content Highlights: