കണ്ടെത്തിയ മൃതദേഹം ജോയിയുടേത് തന്നെ, കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞു; സ്ഥിരീകരിച്ച് മേയർ

തകരപ്പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ജോയിയുടേത് തന്നെയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ. ജോയിയാണ് മരണപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങളും അദ്ദേഹ​ത്തോടൊപ്പം ആ സമയം ജോലി ചെയ്തിരുന്ന മറ്റുതൊഴിലാളികളും തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു നടപടിക്രമങ്ങളെല്ലാം ആരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടർ അതിന് നേതൃത്വം നൽകുമെന്നും മേയർ വ്യക്തമാക്കി. 

Content Highlights: Sanitizer worker joyi's dead body identified and death confirmed by Mayor