അമ്മയിലെ അംഗങ്ങൾ തന്നെ ഹേമ കമ്മീഷനിൽ മൊഴി കൊടുത്തിട്ടുണ്ട്- ദീദി ദാമോദരൻ

'അമ്മ' സംഘടന ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞതിൽ ക്രൂരമായ പരിഹാസമാണുള്ളതെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. അമ്മയിലെ അംഗങ്ങൾ തന്നെ ഹേമ കമ്മീഷനിൽ മൊഴി കൊടുത്തിട്ടുണ്ട്. എന്നാൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യവും ആരും അന്വേഷിച്ചിട്ടില്ല. ഇത്ര ലാഘവത്തോടെ ഒരാൾ സംസാരിക്കുമ്പോൾ അതിൽ ഒളിഞ്ഞുകിടക്കുന്ന പരിഹാസവും ക്രൂരതയുമാണ് മനസിലാകുന്നത്. 

ജോമോളുടെ കതകിൽ ആരും തട്ടിയിട്ടുണ്ടാകില്ല. പക്ഷെ അവരുടെ കൂടെ ഉള്ളവർക്ക് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കണം, ചരിത്രം കുറച്ച് കൂടി ജോമോൾ മനസ്സിലാക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ട് എല്ലാ സിനിമാക്കാരേയും ഉദ്ദേശിച്ചല്ല എന്നതും കൃത്യമായി എഴുതിയിട്ടുണ്ട്.
 

Content Highlights: hema committee report, deedi damodaran